ചെറുകഥ
ഫസീല -പ്ലസ് ടു
നോമ്പുകാലം അവസാനിക്കാന്‍ ഇനി ഒരു ദിവസം മാത്രം. അതു കഴിഞ്ഞാല്‍ ഏത്തയ്ക്കാപ്പോം കോഴിവടേം ഇഷ്ടംപോലെ തിന്നാം- ഷഫീഖ് അതാണോര്‍ത്തത്. അവന് രണ്ടാംക്ലാസ്സിലാണു പഠിക്കുന്നത്.രണ്ടാം പെരുന്നാളിന് ക്ലാസ്സുണ്ട്. പുതിയ ഷര്‍ട്ടിട്ട് ഗമയില്‍ കുട്ടികളുടെ മുന്നില്‍ നടക്കണം. അവന് മനസ്സില്‍ ആഗ്രഹങ്ങള്‍ നെയ്തുകൂട്ടി.അങ്ങനെ ശവ്വാല്‍ ചന്ദ്രിക മാനത്തു പുഞ്ചിരിച്ചു. അവന് ആര്‍ത്തുല്ലസിച്ച് വീട്ടില്‍ ഓടിനടന്നു. വല്ലിമ്മയുടെ അടുത്ത് പോയപ്പോള്‍ മൈലാഞ്ചി കൊണ്ട് കൈയ്യില്‍ അമ്മായി പത്തിരിയിടുന്നു.ഉമ്മ അടുക്കളയില്‍ പണിയിലാണ്. ഉപ്പ വരുന്നതു കണ്ടപ്പോള്‍ അവന് ഓടിച്ചെന്ന് മടിയില്‍ക്കയറിയിരുന്നു. "ഉപ്പാ... ഈ കുഞ്ഞോനെ പള്ളിയില്‍ കൊണ്ടോവ്വോ?"അവന്റെ കവിളില്‍ മുത്തംവച്ചു കൊണ്ട് ഉപ്പ പറഞ്ഞു, " ഇന്റെ കുഞ്ഞോനെ കൊണ്ടോവാതെ ഉപ്പ പള്ളീക്കു പോവ്വേ?...."കിടക്കാന്‍ നേരം വൈകിയിരുന്നു. പിന്നീട് ഒരു നിലവിളി കേട്ടാണ് അവന് ഉണര്‍ന്നത്. നിലവിളി കേട്ട ഭാഗത്തേക്ക് ഓടിയപ്പോള്‍ എല്ലാവരും വല്ലിമ്മയുടെ അടുത്തിരുന്ന് കരയുന്നു. അവന് ചോദിച്ചു, "എന്തിനാ നിങ്ങള്‍ കരയിണത്?" എന്താണ് ആ കുഞ്ഞിനോട് പറയേണ്ടതെന്നറിയാതെ അവര്‍ ശങ്കിച്ചു. അവര്‍ പറഞ്ഞു, "ഇനി കുഞ്ഞുവര്‍ത്തമാനം പറയാന്‍ നിന്റെ വല്ലിമ്മ വരില്ലെടാ..."അവന്റെ കുഞ്ഞുമനസ്സില്‍ ആ വാക്കുകള്‍ക്ക് പ്രതിഫലനമുണ്ടായി. "ഉമ്മാ എന്താണീ പറയ്ണത്. വല്ലിമ്മാ... എണീക്കുമ്മാ, നമുക്ക് പള്ളീല് പോണം"താത്ത അവനെ പിടിച്ചുമാറ്റി. " മോനെ കരയല്ലെടാ... വല്ലിമ്മ ഒറങ്ങല്ലേ"ഒരുകൂട്ടമാളുകള്‍ക്കൊപ്പം വല്ലിമ്മ അകന്നകന്നു പോവുന്നത് അവന് നിറകണ്ണുകളോടെ നോക്കിനിന്നു.
Subscribe to:
Post Comments (Atom)
2 comments:
അതെ വല്യമ്മ ഇനിയൊരിക്കലും തിരികെ വരില്ല...ഇതൊന്നും തിരിച്ചറിയാതെ പ്രതികരിക്കുന്ന ഷഫീഖിന്റെ നിഷ്കളങ്കത...
പെരുന്നാള്‍ തലേന്ന് വല്ലിമ്മ പോയി അല്ലെ?ദൈവത്തിന്റെ കളികള്‍ ആര്‍ക്കു തടുക്കാനാകും?
Post a Comment