മുഹമ്മദ് റഫീഖ്, ഹൈദര്‍ അലി, ബാസില്‍ -പ്ലസ് ടു
ശാന്തമാണിവിടം... വിശുദ്ധിയുടെ മഞ്ഞുപെയ്യുന്ന താഴ്‌വര പോലെ. മനസ്സു നിറഞ്ഞു ചിരിക്കുന്ന ഉള്ളുതുറന്നു കേള്‍ക്കുന്ന ഞങ്ങളുടെ സ്വന്തം ഇസ്‌ലാഹിയ. ഇരുവശത്തു നിന്നും മരങ്ങള്‍ തണല്‍വിരിക്കുന്ന, നടന്നാലും നടന്നാലും കൊതി തീരാത്ത ഒരു വഴിയുണ്ട് ഇസ്‌ലാഹിയയിലേക്ക്. വലിയ കമാനത്തിനകത്ത് ചിതറിക്കിടക്കുന്ന കെട്ടിടങ്ങള്‍. വരാന്തകള്‍ ഞങ്ങളെ കാതോര്‍ക്കുന്നു. മഴനൂലുകള്‍ വരാന്തയിലേക്കു കയറിവരുന്നതും മഴയെക്കുറിച്ചു കളിതമാശകള്‍ പറയുന്നതും ആര്‍ക്കാണു മറന്നുകളയാനാവുക! ക്ലാസ്‌മുറിക്കു മുമ്പില്‍ റോസാപ്പൂച്ചെടി. ജനലിലൂടെ നോക്കിയാല്‍ ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും ദു8ഖങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും കുളിരു പകരുന്ന ഉങ്ങിന്‍ചുവടും സിമന്റ് ബഞ്ചും. ഇനിയും പറഞ്ഞുതീരാത്ത കാര്യങ്ങള്‍ പങ്കുവയ്‌ക്കാന്‍ ഇന്നും അവിടെ ഒത്തുചേരണം. ഉങ്ങിനു നേരെ മുമ്പില്‍ ലൈബ്രറിയുടെ വാതിലാണ്. സി.ഡികളും കാസറ്റുകളുമാണ് പലര്‍ക്കും പുസ്‌തകങ്ങളേക്കാള്‍ ഇഷ്ടം. സഞ്ചാരം, മൈഗ്രേഷന്‍ റിവ്യൂ, ... അങ്ങനെയങ്ങനെ. തൊട്ടടുത്ത് പ്രിന്‍സിപ്പലിന്റെ കണ്‍വെട്ടത്തു തന്നെ കമ്പ്യൂട്ടര്‍ ലാബ്. കോണിപ്പടിക്കു മീതെ ആരവങ്ങളുടെ ചുമരുമായി ഓഡിറ്റോറിയം. മൈതാനത്തിന്റെ ഓരത്ത് കൈയ്യടികള്‍, വാശി, വീഴ്‌ച, മുറിവ്... വെയില്‍ തളര്‍ത്തുമ്പോള്‍ കിഴക്കു നിരയിട്ട തെങ്ങുകളുടെ തണല്‍. പടിഞ്ഞാറ് ഞങ്ങളുടെ കുഞ്ഞനുജന്‍മാരുടെ വീട്. മൈതാനത്തോടു ചേര്‍ന്നുള്ള ഹോസ്‌റ്റലില്‍ നിന്ന് ഖുര്‍ആന്റെ വെളിച്ചവും ഈണവും. ഉച്ചയൂണ് മിക്കവാറും മെസ്സിലാണ്: ഒരുമേശയ്‌ക്കു ചുറ്റും ഇരുന്ന് ഒരുമിച്ചു പങ്കിട്ട നിമിഷങ്ങള്‍.പള്ളി- ഒരുവന് ഒരുമയോടെ. പഠനപരിശ്രമങ്ങള്‍ക്ക് നാഥന്റെ പിന്തുണ. അറബിക് കോളജിലേക്ക് ജ്യേഷ്‌ഠ സഹോദരങ്ങള്‍ ആര്‍ഭാടങ്ങളേതുമില്ലാതെ.തൈമാവുകള്‍ക്കു കീഴെ ടൂവീലറുകള്‍.ഹൃദയം തന്നെയാണിവിടം... ചവിട്ടി നില്‍ക്കുന്ന മണ്ണ്. സമര്‍പ്പണത്തിന്റെ പകല്‍... യുവജനോല്‍സവം, വാര്‍ഷികാഘോഷം, മാസ്‌ഡ്രില്‍, സ്‌പോര്‍ട്‌സ്, സ്‌കൂള്‍ബസ്...വേണ്ട. പറഞ്ഞാല്‍ തീരില്ല. ഈ ലോകം കാണാന്‍ ഒരിക്കലെങ്കിലും വരുമല്ലോ...
Monday, July 28, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment