Tuesday, August 5, 2008

ഭാരതപ്പുഴ: നാട്ടുകാരും അധികൃതരും കൈകോര്‍ക്കുക

വാര്‍ത്ത കാപസ്‌ ടൈംസ്‌ ടീം

ഇസ്‌ലാഹിയ കാംപസ്‌: ഭാരതപ്പുഴയുടെ സംരക്ഷണത്തിന്‌ ഹൈക്കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും റിവര്‍ മാനേജ്‌മെന്റ്‌ ഫണ്ടിലെ കോടിക്കണക്കിനു രൂപ ഫലപ്രദമായി ഉപയോഗിക്കണമെന്നും ഇസ്‌ലാഹിയ പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. തൃത്താല, കൂറ്റനാട്‌ മേഖലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നാട്ടുകാരും അധികൃതരും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ആവശ്യമുയര്‍ന്നു. 'നമ്മുടെ പരിസരങ്ങളിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍' എന്ന വിഷയത്തില്‍ പ്രൊജക്ട്‌ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്‌ നടന്ന ഗ്രൂപ്പ്‌ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.മഴക്കാലത്ത്‌ ഏതാനു ദിവസങ്ങള്‍ മാത്രം നിറഞ്ഞൊഴുകുന്ന പുഴ താമസിയാതെ ചാലുകള്‍ മാത്രമാവുന്നതിന്റെ കാരണങ്ങള്‍ വികാസം പ്രാപിക്കാത്ത സാങ്കേതികവിദ്യയും അഴിമതി പുരണ്ട രാഷ്ട്രീയ നേതൃത്വവുമാണെന്ന്‌ വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. തിരുമിറ്റക്കോട്‌, തൃത്താല, ആനക്കര, പട്ടിത്തറ, പള്ളിപ്പുറം പഞ്ചായത്തുകളില്‍ പകല്‍ക്കൊള്ളയാണ്‌ നടക്കുന്നത്‌. കോടതി നിര്‍ബന്ധിച്ചപ്പോള്‍ കടവുകള്‍ക്കു മുമ്പില്‍ സ്ഥാപിച്ച മതിലുകളും പില്ലറുകളും കാഴ്‌ചവസ്‌തുക്കളാക്കി മണലൂറ്റുകാര്‍ സമാന്തര കടവുകളുണ്ടാക്കി. പുഴയില്‍ ലോറിയിറക്കരുതെന്നും പാലങ്ങള്‍ക്ക്‌ നിശ്ചിത അകലങ്ങളില്‍ നിന്നേ മണലെടുക്കാവൂ എന്നുമുള്ള നിയമങ്ങള്‍ കാറ്റില്‍പ്പറത്തി. മഞ്ഞപ്ര കടവില്‍ ലോറി പുഴയിലിറക്കാന്‍ കല്‍പ്പാത തന്നെ നിര്‍മിച്ചിരുന്നുവെന്ന്‌ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുന്നത്‌ ഒഴിവാക്കാന്‍ മുതിര്‍ന്ന പോലിസ്‌, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥര്‍ക്ക്‌ കടുത്ത സമ്മര്‍ദ്ദമാണ്‌ രാഷ്ട്രീയക്കാരില്‍ നിന്ന്‌ നേരിടേണ്ടി വരുന്നത്‌. ചിലരെ സ്ഥലംമാറ്റാന്‍ ശ്രമിക്കുന്നതായി പോലും വാര്‍ത്തകള്‍ വന്നതായി പഴയ പത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു വിഭാഗം വിദ്യാര്‍ഥികല്‍ പറഞ്ഞു.സമ്പന്നമായ പൈതൃകമുള്ള നിള അതിവേഗം നശിക്കുകയാണ്‌. തനത്‌ മല്‍സ്യങ്ങളും കുളക്കോഴികള്‍ ഉള്‍പ്പെടെയുള്ള നാടന്‍ പക്ഷികളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പ്രദേശത്തെ നെല്ല്‌, വാഴ, തെങ്ങ്‌ തുടങ്ങിയ കൃഷികള്‍ കനത്ത ഭീഷണിയാണ്‌ നേരിടുന്നത്‌.പാവറട്ടി മേഖലാ ശുദ്ധജല പദ്ധതിക്കു മാത്രമേ ഇപ്പോള്‍ ജലം ലഭിക്കുന്നുള്ളൂ. വെള്ളം ലഭിക്കാത്തു മൂലം 60 ശതമാനം ചെറുകിട ജലസേചന പദ്ധതികളും ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്‌. അറവുശാലകളിലെ മാലിന്യം പുഴയില്‍ തള്ളുന്നത്‌ വന്‍ രോഗഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. മാധ്യമം, മാതൃഭൂമി, മനോരമ, ചന്ദ്രിക പത്രങ്ങളും ഇന്റര്‍നെറ്റ്‌ സ്രോതസ്സുകളും തെളിവുകളായി സ്വീകരിച്ചു. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ വൈകാതെ നിളാതടം തരിശുനിലമായി മാറുമെന്നും പൂര്‍ണമായും പൈപ്പുവെള്ളത്തെ ആശ്രയിക്കേണ്ട സ്ഥിതി നിളയോരത്തെ ജനങ്ങള്‍ക്കുണ്ടാവുമെന്നും ചര്‍ച്ച മുന്നറിയിപ്പു നല്‍കി. വിവിധ ഗ്രൂപ്പുകളില്‍ നിന്ന്‌ അമീന, സാബിറ, ഹസ്‌ന, യൂനുസ്‌ എം, മുഹമ്മദ്‌ യൂനുസ്‌ എന്‍, നൗഫല്‍ എ, മൊയ്‌തീന്‍ എന്നിവര്‍ അഭിപ്രയങ്ങള്‍ പങ്കുവച്ചു.

Wednesday, July 30, 2008

പെരുന്നാള്‍ത്തലേന്ന്‌

ചെറുകഥ
ഫസീല -പ്ലസ്‌ ടു

നോമ്പുകാലം അവസാനിക്കാന്‍ ഇനി ഒരു ദിവസം മാത്രം. അതു കഴിഞ്ഞാല്‍ ഏത്തയ്‌ക്കാപ്പോം കോഴിവടേം ഇഷ്ടംപോലെ തിന്നാം- ഷഫീഖ്‌ അതാണോര്‍ത്തത്‌. അവന്‍ രണ്ടാംക്ലാസ്സിലാണു പഠിക്കുന്നത്‌.രണ്ടാം പെരുന്നാളിന്‌ ക്ലാസ്സുണ്ട്‌. പുതിയ ഷര്‍ട്ടിട്ട്‌ ഗമയില്‍ കുട്ടികളുടെ മുന്നില്‍ നടക്കണം. അവന്‍ മനസ്സില്‍ ആഗ്രഹങ്ങള്‍ നെയ്‌തുകൂട്ടി.അങ്ങനെ ശവ്വാല്‍ ചന്ദ്രിക മാനത്തു പുഞ്ചിരിച്ചു. അവന്‍ ആര്‍ത്തുല്ലസിച്ച്‌ വീട്ടില്‍ ഓടിനടന്നു. വല്ലിമ്മയുടെ അടുത്ത്‌ പോയപ്പോള്‍ മൈലാഞ്ചി കൊണ്ട്‌ കൈയ്യില്‍ അമ്മായി പത്തിരിയിടുന്നു.ഉമ്മ അടുക്കളയില്‍ പണിയിലാണ്‌. ഉപ്പ വരുന്നതു കണ്ടപ്പോള്‍ അവന്‍ ഓടിച്ചെന്ന്‌ മടിയില്‍ക്കയറിയിരുന്നു. "ഉപ്പാ... ഈ കുഞ്ഞോനെ പള്ളിയില്‍ കൊണ്ടോവ്വോ?"അവന്റെ കവിളില്‍ മുത്തംവച്ചു കൊണ്ട്‌ ഉപ്പ പറഞ്ഞു, " ഇന്റെ കുഞ്ഞോനെ കൊണ്ടോവാതെ ഉപ്പ പള്ളീക്കു പോവ്വേ?...."കിടക്കാന്‍ നേരം വൈകിയിരുന്നു. പിന്നീട്‌ ഒരു നിലവിളി കേട്ടാണ്‌ അവന്‍ ഉണര്‍ന്നത്‌. നിലവിളി കേട്ട ഭാഗത്തേക്ക്‌ ഓടിയപ്പോള്‍ എല്ലാവരും വല്ലിമ്മയുടെ അടുത്തിരുന്ന്‌ കരയുന്നു. അവന്‍ ചോദിച്ചു, "എന്തിനാ നിങ്ങള്‍ കരയിണത്‌?" എന്താണ്‌ ആ കുഞ്ഞിനോട്‌ പറയേണ്ടതെന്നറിയാതെ അവര്‍ ശങ്കിച്ചു. അവര്‍ പറഞ്ഞു, "ഇനി കുഞ്ഞുവര്‍ത്തമാനം പറയാന്‍ നിന്റെ വല്ലിമ്മ വരില്ലെടാ..."അവന്റെ കുഞ്ഞുമനസ്സില്‍ ആ വാക്കുകള്‍ക്ക്‌ പ്രതിഫലനമുണ്ടായി. "ഉമ്മാ എന്താണീ പറയ്‌ണത്‌. വല്ലിമ്മാ... എണീക്കുമ്മാ, നമുക്ക്‌ പള്ളീല്‍ പോണം"താത്ത അവനെ പിടിച്ചുമാറ്റി. " മോനെ കരയല്ലെടാ... വല്ലിമ്മ ഒറങ്ങല്ലേ"ഒരുകൂട്ടമാളുകള്‍ക്കൊപ്പം വല്ലിമ്മ അകന്നകന്നു പോവുന്നത്‌ അവന്‍ നിറകണ്ണുകളോടെ നോക്കിനിന്നു.

Monday, July 28, 2008

IF YOU LIKE

Poem
Khadeeja Jincy –Plus One


If you like to think,
Think about God
If you like to help,
Help the needy
If you like to love,
Love your neighbours
If you like to reject,
Reject your jealousy
If you like to practice,
Practice truth and honesty
If you like to have,
Have self confidence
If you like to build,
Build your character
If you like to spread,
Spread joy and happiness
If you like to die,
Die for the sake of your
Mother land

ജീവിതത്തിന്റെ വെളിച്ചം

കവിത
ഹസ്‌ല എം ടി -പ്ലസ്‌ ടു

രാപ്പലുകളുടെ നീളം
മതിമറന്നുല്ലസിച്ചപ്പോള്‍
‍ഓര്‍ത്തിരുന്നില്ല.
ഉമ്മയുടെ വാക്കുകള്‍ക്ക്‌
വിലയില്ലായിരുന്നു.
ഇന്നിതാ മുന്നില്‍സഹനവും ത്യാഗവും നിറഞ്ഞ
രൂപങ്ങള്‍ക്കായി തിരിഞ്ഞു നോക്കുമ്പോള്‍
‍ശൂന്യമായ ഗര്‍ത്തങ്ങള്‍.
പൊലിഞ്ഞുപോയ ജീവിതയാമങ്ങള
-ത്രയും ഓര്‍ക്കുമ്പോള്‍ ‍ദുഃഖം വേട്ടയാടുന്നു

ഞങ്ങളുടെ ലോകം

മുഹമ്മദ്‌ റഫീഖ്‌, ഹൈദര്‍ അലി, ബാസില്‍ -പ്ലസ്‌ ടു

ശാന്തമാണിവിടം... വിശുദ്ധിയുടെ മഞ്ഞുപെയ്യുന്ന താഴ്‌വര പോലെ. മനസ്സു നിറഞ്ഞു ചിരിക്കുന്ന ഉള്ളുതുറന്നു കേള്‍ക്കുന്ന ഞങ്ങളുടെ സ്വന്തം ഇസ്‌ലാഹിയ. ഇരുവശത്തു നിന്നും മരങ്ങള്‍ തണല്‍വിരിക്കുന്ന, നടന്നാലും നടന്നാലും കൊതി തീരാത്ത ഒരു വഴിയുണ്ട്‌ ഇസ്‌ലാഹിയയിലേക്ക്‌. വലിയ കമാനത്തിനകത്ത്‌ ചിതറിക്കിടക്കുന്ന കെട്ടിടങ്ങള്‍. വരാന്തകള്‍ ഞങ്ങളെ കാതോര്‍ക്കുന്നു. മഴനൂലുകള്‍ വരാന്തയിലേക്കു കയറിവരുന്നതും മഴയെക്കുറിച്ചു കളിതമാശകള്‍ പറയുന്നതും ആര്‍ക്കാണു മറന്നുകളയാനാവുക! ക്ലാസ്‌മുറിക്കു മുമ്പില്‍ റോസാപ്പൂച്ചെടി. ജനലിലൂടെ നോക്കിയാല്‍ ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും ദു8ഖങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും കുളിരു പകരുന്ന ഉങ്ങിന്‍ചുവടും സിമന്റ്‌ ബഞ്ചും. ഇനിയും പറഞ്ഞുതീരാത്ത കാര്യങ്ങള്‍ പങ്കുവയ്‌ക്കാന്‍ ഇന്നും അവിടെ ഒത്തുചേരണം. ഉങ്ങിനു നേരെ മുമ്പില്‍ ലൈബ്രറിയുടെ വാതിലാണ്‌. സി.ഡികളും കാസറ്റുകളുമാണ്‌ പലര്‍ക്കും പുസ്‌തകങ്ങളേക്കാള്‍ ഇഷ്ടം. സഞ്ചാരം, മൈഗ്രേഷന്‍ റിവ്യൂ, ... അങ്ങനെയങ്ങനെ. തൊട്ടടുത്ത്‌ പ്രിന്‍സിപ്പലിന്റെ കണ്‍വെട്ടത്തു തന്നെ കമ്പ്യൂട്ടര്‍ ലാബ്‌. കോണിപ്പടിക്കു മീതെ ആരവങ്ങളുടെ ചുമരുമായി ഓഡിറ്റോറിയം. മൈതാനത്തിന്റെ ഓരത്ത്‌ കൈയ്യടികള്‍, വാശി, വീഴ്‌ച, മുറിവ്‌... വെയില്‍ തളര്‍ത്തുമ്പോള്‍ കിഴക്കു നിരയിട്ട തെങ്ങുകളുടെ തണല്‍. പടിഞ്ഞാറ്‌ ഞങ്ങളുടെ കുഞ്ഞനുജന്‍മാരുടെ വീട്‌. മൈതാനത്തോടു ചേര്‍ന്നുള്ള ഹോസ്‌റ്റലില്‍ നിന്ന്‌ ഖുര്‍ആന്റെ വെളിച്ചവും ഈണവും. ഉച്ചയൂണ്‌ മിക്കവാറും മെസ്സിലാണ്‌: ഒരുമേശയ്‌ക്കു ചുറ്റും ഇരുന്ന്‌ ഒരുമിച്ചു പങ്കിട്ട നിമിഷങ്ങള്‍.പള്ളി- ഒരുവന്‌ ഒരുമയോടെ. പഠനപരിശ്രമങ്ങള്‍ക്ക്‌ നാഥന്റെ പിന്തുണ. അറബിക്‌ കോളജിലേക്ക്‌ ജ്യേഷ്‌ഠ സഹോദരങ്ങള്‍ ആര്‍ഭാടങ്ങളേതുമില്ലാതെ.തൈമാവുകള്‍ക്കു കീഴെ ടൂവീലറുകള്‍.ഹൃദയം തന്നെയാണിവിടം... ചവിട്ടി നില്‍ക്കുന്ന മണ്ണ്‌. സമര്‍പ്പണത്തിന്റെ പകല്‍... യുവജനോല്‍സവം, വാര്‍ഷികാഘോഷം, മാസ്‌ഡ്രില്‍, സ്‌പോര്‍ട്‌സ്‌, സ്‌കൂള്‍ബസ്‌...വേണ്ട. പറഞ്ഞാല്‍ തീരില്ല. ഈ ലോകം കാണാന്‍ ഒരിക്കലെങ്കിലും വരുമല്ലോ...

എഡിറ്ററുടെ കുറിപ്പ്‌

ഫാത്തിമത്ത്‌ ഫസീല -പ്ലസ്‌ ടു

പറയാനുള്ളതു പറഞ്ഞല്ലേ പറ്റൂ. അതിനുള്ള ചെറിയ ശ്രമം. അതാണ്‌ കാംപസ്‌ ടൈംസ്‌. പരിപൂര്‍ണമായി എന്ന വാദമൊന്നുമില്ലെങ്കിലും പക്വമായി എന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ട്‌. ഞങ്ങളുടെ ഈ ലോകം ചര്‍ച്ച ചെയ്യാത്ത ഏതു വിഷയമാണ്‌ ഇനിയുള്ളത്‌? മഴ, നിള, ഇസ്രായേല്‍, അനുഷ അന്‍സാരി, സ്‌ത്രീധനം, കുട്ടികളുടെ വേഷം, കോപ്പ, ഐ,ക്യു, കരിയര്‍... എന്തെല്ലാം! കുറച്ചൊക്കെ നിങ്ങളുമായി പങ്കിടാന്‍ ഒരു കൊതി. എല്ലാവരും എഴുതിത്തുടങ്ങിയിട്ടേയുള്ളൂ. നിങ്ങളുടെ വിലയിരുത്തലിനായി ഈ കൂട്ടായ്‌മ സമര്‍പ്പിക്കുന്നു.
സ്‌നേഹത്തോടെ
എഡിറ്റര്‍

Principal Says…

Abdullakkoya

I really appreciate our Higher Secondary students for their endeavour to publish the bulletin, Campus Times. I also admire the teachers who encouraged them to complete their task and made the Campus Times a reality.
Students should communicate with the society and thus be suggesting alternatives and annexes for the existing practices.
Wish you all the best.


with love
Principal
Islahiya School
Angadi